പി.കെ. അബ്ദുൽ ഖാദർ, ടി.എ. കരീം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

 


കൂടല്ലൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന ശ്രീപി കെ അബ്ദുൽ ഖാദർ സാഹിബിന്റെയും, ടി എ കരീമിൻ്റെയും നാലാം അനുസ്മരണ സമ്മേളനം കൂട്ടക്കടവിൽ നടന്നു. ഡിസിസി ജനറൽ സെക്രട്ടറി പി എം അസീസ് അധ്യക്ഷത വഹിച്ച ചടങ്ങ് കെപിസിസി വൈസ് പ്രസിഡണ്ടും തൃത്താല എംഎൽഎയുമായ വിടി ബൽറാം ഉദ്ഘാടനം ചെയ്തു.കെപിസിസി എക്സിക്യൂട്ടീവ് അംഗം സി വി ബാലചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പി കെ അബ്ദുൽ ഖാദർ മെമ്മോറിയൽ കർഷക പുരസ്കാരം മുതിർന്ന കർഷകൻ കല്ലിങ്ങൽ സെയ്തലവിക്ക്നൽകി.


സാംസ്കാരിക പ്രവർത്തകൻ വേണു ഞാങ്ങാട്ടിരി,ഗായിക രാധിക അശോക് ,സികെ സൈനുദ്ദീൻ,സ്കൂൾ പാർലമെൻറ് ഭാരവാഹികൾ എന്നിവരെ ആദരിച്ചു.ടൗൺകോൺഗ്രസ് കമ്മിറ്റിയുടെ ആടുവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ടീച്ചർ നിർവഹിച്ചു


ചടങ്ങിൽ ഡിസിസി സെക്രട്ടറിമാരായ 

പി ബാലകൃഷ്ണൻ,

പി ബാലൻ ,

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി 

ഒ.കെ. ഫാറൂഖ്,

ആനക്കര മണ്ഡലം പ്രസിഡണ്ട് 

കെ സലിം ,

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

അംബിക ടീച്ചർ,

 ബ്ലോക്ക് പഞ്ചായത്ത് അംഗം 

ഇ പി ഗോപാലകൃഷ്ണൻ,

മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്

എം ടി ഗീത,

 മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജിഷി ഗോവിന്ദൻ

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അശ്വതി മലമക്കാവ്,

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ

 പി റഷീദ്,

 മനോജ്നയ്യൂർ ,

എന്നിവർ സംസാരിച്ചു.

ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് 

എ കെ ശിഹാബ്

സ്വാഗതവും 

ടൗൺ കോൺഗ്രസ്കമ്മിറ്റി

വർക്കിംഗ് പ്രസിഡണ്ട്

കെ പി സത്യൻ ശശി നന്ദിയും പറഞ്ഞു.

Below Post Ad