തൃത്താല : ഇന്ന് കാലത്ത് അലൂരിൽ നിന്നും കാണാതായ 54 കാരി ഫാത്തിമയെ സുരക്ഷിതമായി കണ്ടെത്തിയതായി കുടുംബം അറിയിച്ചു.
തിരുവനന്തപുരത്ത് ഒരു പള്ളിയിൽ എത്തിയ ഫാത്തിമ ഫോണിൽ കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു
ഇവരെ കണ്ടെത്തുന്നതിനു വേണ്ടി ഫോൺ മുഖേനയും സോഷ്യൽ മീഡിയ വഴിയും വിവരങ്ങൾ ഷെയർ ചെയ്ത് സഹായം അഭ്യർത്ഥിച്ചിരുന്നു.
ആശങ്കകൾക്ക് വിരാമമിട്ട് ഫാത്തിമയെ സുരക്ഷിതമായി കണ്ടെത്തിയ ആശ്വാസത്തിലാണ് കുടുംബം
