ഞായറാഴ്‌ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു.


 കണ്ണൂർ: അടുത്ത ഞായറാഴ്‌ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകണ്ഠപുരം കോട്ടൂരിലെ സിപി പോക്കറിന്റെയും കെവി റമീസയുടെയും മകൾ ഫാത്തിമത്ത് റാന (23)ആണ് മരിച്ചത്. മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബി.എഡ് വിദ്യാർത്ഥിനിയായിരുന്നു.സ്‌കൂളിൽ അധ്യാപക പരിശീലനത്തിന് പോകാനായി ഒരുങ്ങുന്നതിനിടെ വീട്ടിൽ വെച്ചാണ് യുവതി കുഴഞ്ഞുവീണത്.തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. സംസ്ക‌ാരം ബുധനാഴ്‌ച നടക്കും. മാതാവ്: കെ.വി. റമീസ. മുഹമ്മദ് റാസി സഹോദരനാണ്. വിവാഹത്തിനായി ഒരുങ്ങിയിരുന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി മരണവാർത്തയെത്തിയത് ബന്ധുക്കൾക്കും നാട്ടുകാർക്കും തീരാവേദനയായി.

Below Post Ad