സൗദി അറേബ്യയിലെ ജിദ്ദയിൽ ഷൊർണ്ണൂർ സ്വദേശി മരിച്ചു. ഷൊർണ്ണൂർ കയിലിയാട് സ്വദേശി പറക്കുത്ത് സിദ്ധീഖുൽ അക്ബർ(33) ആണ് ന്യൂ ജിദ്ദ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്
പനി ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ട് വർഷമായി ജിദ്ദയിൽ നാഫ്‌കോ കമ്പനിയിൽ ഇലക്ട്രിക് എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ്: ഹംസ, മാതാവ്:സൈനബ, ഭാര്യ: നജ്‌ല, മകൾ: സൈബ. സഹോദരങ്ങൾ സാലിഹ് (ജിദ്ദ), ഹഫ്സത്ത്
മുതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് കൂടെയുണ്ട്
