ചങ്ങരംകുളം മുതുകാട് കായലില്‍ തോണി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു.

 


ചങ്ങരംകുളത്തിനടുത്ത് മുതുകാട് കായലില്‍ തോണി മറിഞ്ഞ് അപകടത്തില്‍ ഒരാള്‍ മരിച്ചു. കല്ലൂര്‍മ്മ സ്വദേശി ആഷിക് (23) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട രണ്ട് പേരേ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശികളായ പ്രസാദ് (27), സച്ചിന്‍ (23) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച തോണി കായലിലേക്ക് മറിയുകയും മൂന്ന് പേരെയും കണാതാവുകയുമായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആദ്യം ഒരാളെ കണ്ടെത്തി. അതിന് ശേഷമാണ് മറ്റ് രണ്ട്‌പേരെയും കണ്ടെത്തിയത്.

ചങ്ങരംകുളം മുതുകാട് കായലില്‍ തോണി മറിഞ്ഞ് അപകടം;  ഒരാള്‍ മരിച്ചു.

Below Post Ad