വി.ടി ബൽറാമിനെതിരെ തൃത്താല കോൺഗ്രസിൽ പടയൊരുക്കം: വ്യാജവാർത്തയെന്ന് കരുണാകരൻ ഫൗണ്ടേഷൻ


കൂറ്റനാട് :കരുണാകരൻ ഫൗണ്ടേഷനെതിരെ ചാനലുകളിലും മറ്റു വാർത്താ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത് വ്യാജവാർത്ത ആണെന്നും,തികച്ചും അടിസ്ഥാനരഹിതമായ ഒരു വാർത്ത ആണ് പുറത്തു വന്നിരിക്കുകന്നതെന്നും കരുണാകരൻ ഫൗണ്ടേഷൻ ഭാരവാഹി ബാവ മാളിയേക്കൽ പറഞ്ഞു.

വി.ടി.ബൽറാമിനോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കൾക്കോ എതിരെയാണ് പ്രവർത്തിക്കുന്നത് എന്ന രീതിയിൽ നൽകുന്ന വാർത്ത പച്ചക്കള്ളമാണ്.തൃത്താലയിൽ ഇല്ലാത്ത വിഭാഗീയത ഉണ്ടാക്കിയെടുത്ത് കുളം കലക്കി മീൻ പിടിക്കാനുള്ള സി.പി.എംബുദ്ധിയാണ് ഇതിന് പിന്നിലെന്നും ബാവ മാളിയേക്കൽ ആരോപിച്ചു..

കരുണാകരൻ ഫൗണ്ടേഷന്റെ ഒരേയൊരു ലക്ഷ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്നതും, പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന പ്രവർത്തകരെ ഏകോപിപ്പിച്ച് വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒറ്റക്കെട്ടായി വിജയിപ്പിക്കുക എന്നതുമാണ്. തൃത്താലയിലെ കോൺഗ്രസ് നേതാക്കൾക്കെല്ലാം ഈ സത്യം കൃത്യമായി അറിയാം.

കോൺഗ്രസ് പാർട്ടി ആരെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചാലും കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച് അവരെ വിജയിപ്പിക്കുകയും, ഈ ദുർഭരണം അവസാനിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഇനി ആ സ്ഥാനാർത്ഥി പ്രിയപ്പെട്ട വി.ടിബൽറാം ആണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരും, മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരും തങ്ങളായിരിക്കും എന്നും അരുണാകരൻ ഫൗണ്ടേഷനെ ഉദ്ധരിച്ചുകൊണ്ട് ബാവ മാളിയേക്കൽ പറഞ്ഞു..

മാധ്യമങ്ങളുടെ ഇത്തരം വ്യാജ വാർത്തകൾ ജനങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Below Post Ad