കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് പി എം മുനീബ് ഹസന്റെ പേരിൽ വ്യാജ പോസ്റ്റർ തയ്യാറാക്കി നടത്തിയ വ്യാജ പ്രചരണത്തിനെതിരെ കോഴിക്കോട് സിറ്റി സൈബർ പോലിസ് അസി. കമ്മീഷണർ മുൻപാകെ പരാതി നൽകി.
വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന വ്യാജ പോസ്റ്റർ ഉണ്ടാക്കിയവരെയും പ്രചരിപ്പിച്ചവരെയും കണ്ടത്തി കടുത്ത ശിക്ഷ നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് സിറ്റി സൈബർ പോലിസ് സ്റ്റേഷൻ അസി. കമ്മീഷണർ മുൻപാകെ നേരിട്ട് എത്തിയാണ് പി എം മുനീബ് ഹസൻ പരാതി നൽകിയത്.
വ്യാജ പ്രചരണം തിരിച്ച അറിയാനും, അത്തരം പ്രചരണം നടത്തുന്നവരെ നിയത്തിന്റെ മുന്നിൽ കൊണ്ട് വരാനും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
