കോക്കൂര്‍ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

 


ചങ്ങരംകുളം:കോക്കൂര്‍ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.കോക്കൂര്‍ തെക്കുമുറിയില്‍ താമസിച്ചിരുന്ന പരേതനായ പാലക്കപ്പറമ്പില്‍ മാടമ്പി മകന്‍ ബിജു(49)ആണ് മരിച്ചത്.കണ്‍സക്ഷന്‍ ജീവനക്കാരനായ ബിജു ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ വീട്ട് വളപ്പില്‍ സംസ്കരിക്കും.മാതാവ് പരേതയായ കുഞ്ഞമ്മ.ഭാര്യ ദീപ.മക്കള്‍.ശ്രീഹരി,ശിവാനി

Tags

Below Post Ad