ആനക്കര അക്ഷയ സി എസ് സി കേന്ദ്രം ഇ-ശ്രം കാർഡ് സൗജന്യ രജിഷ്ട്രേഷൻ ക്യാമ്പ് നടത്തി.


 ആനക്കര അക്ഷയ  സി എസ് സി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇ-ശ്രം കാർഡ് സൗജന്യ  രജിഷ്ട്രേഷൻ ക്യാമ്പ് നടത്തി.ഇ-ശ്രം ക്യാമ്പിൻ്റെ ഉദ്ഘാടനം ബഹു. ആനക്കര പഞ്ചായത്ത്   പ്രസിഡൻ്റ്  കെ. മുഹമ്മദ് നിർവ്വഹിച്ചു.ഇ- ശ്രം കാർഡ് പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും സൗജന്യ രജിഷ്ട്രേഷൻ നൽകുമെന്ന് അക്ഷയ സംരംഭക സീനത്ത് കളത്തിൽ നന്ദി പറഞ്ഞു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി രാജു അദ്ധ്യക്ഷനായ പരിപാടിയിൽ വ്യാപാരി ഏകോപന സമിതി സെക്രട്ടറി  മുഹമ്മദ് അലി, വ്യാപാരി സമിതി സെക്രട്ടറി മുഹമ്മദ് കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.ആദ്യ ഇ - ശ്രം കാർഡ്  വിതരണം ബ്യൂട്ടി പാർലർ ഉടമ റീനയ്ക്ക് നൽകി  പ്രസിഡന്റ് കെ.  മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. അക്ഷയ മാനേജിങ്ങ് ഡയറക്ട്ടർ  ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു.അക്ഷയ സംരംഭക സീനത്ത് കളത്തിൽ നന്ദി പറഞ്ഞു.

       


Tags

Below Post Ad