പരുതൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് "സൻസദ് ആദർശ് ഗ്രാം യോജന'; പദ്ധതി


 പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഇ.ടി മുഹമ്മദ് ബഷീറിന്റെ "സൻസദ് ആദർശ് ഗ്രാം യോജന" പദ്ധതിയുടെ ഭാഗമായി പരുതൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പദ്ധതികൾ തെയ്യാറാക്കുന്നതിന് വേണ്ടി വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ പരുതൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി വിവിധ പദ്ധതികളെ കുറിച്ച് ചർച്ച നടത്തി.

പരുതൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി SAGY പദ്ധതി വഴി കൂടുതൽ കേന്ദ്ര ഫണ്ടും, കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടും ഉൾപ്പെടെ നമുക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ പി എം സകരിയ പറഞ്ഞു 

Tags

Below Post Ad