ടി.പി. ഷാജി ഖലീൽ തങ്ങളുമായി കൂടിക്കാഴ്ച നടത്തി



പട്ടാമ്പി | പട്ടാമ്പി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.പി. ഷാജി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങളെ സന്ദർശിച്ച് അനുഗ്രഹം തേടി. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും വികസന സാധ്യതകളെക്കുറിച്ചും തങ്ങളുമായി വിശദമായ ചർച്ചകൾ നടത്തി. പട്ടാമ്പിയുടെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ജനകീയ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതിനും മുൻഗണന നൽകുമെന്ന് ഷാജി സന്ദർശനവേളയിൽ വ്യക്തമാക്കി. കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 



Below Post Ad