വിളക്കുകൾ തെളിഞ്ഞത് ക്ഷേത്രമുറ്റത്ത് മാത്രമല്ല,നന്മയുടെ ഹൃദയങ്ങളിലുമാണ്..

 



​തൃത്താല : ആര്യമ്പാടം ക്ഷേത്രസന്നിധിയിൽ ഇന്നലെ നടന്ന ദേശവിളക്ക് ഉത്സവം ഒരു നാടിന്റെ സ്നേഹത്തിന്റെയും മതേതരത്വത്തിന്റെയും മനോഹരമായ നേർക്കാഴ്ചയായി മാറി. ശരണം വിളികളുടെ പുണ്യത്തിനൊപ്പം വേദനിക്കുന്ന ഒരു സഹോദരന്റെ കണ്ണീരൊപ്പാൻ അയ്യപ്പഭക്തർ കൈകോർത്തപ്പോൾ അവിടെ തെളിഞ്ഞത് മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ദീപമായിരുന്നു.


​ഉത്സവപ്പറമ്പിൽ ആര്യയംമ്പാടം കളിക്കൂട്ടുകാർ സ്ഥാപിച്ച കളക്ഷൻ ബോക്സിലൂടെ മാത്രം ഏകദേശം 15,000-ത്തോളം രൂപ നേരിട്ട് സമാഹരിക്കാൻ സാധിച്ചു. ക്യു.ആർ (QR) കോഡ് വഴി അക്കൗണ്ടിലേക്ക് എത്തിയ തുകയ്ക്ക് പുറമെയാണിത്.


 മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി 70 ലക്ഷം രൂപയോളം കണ്ടെത്താൻ പൊരുതുന്ന നമ്മുടെ പ്രിയപ്പെട്ട മുഹമ്മദ്കുട്ടിയെ അയ്യപ്പഭക്തർ ഹൃദയത്തോട് ചേർത്തുപിടിച്ച ആ നിമിഷം ഏറെ ഹൃദ്യവും അഭിമാനകരവുമാണ്.  


​ആഘോഷങ്ങൾക്കപ്പുറം സഹജീവികളോടുള്ള കരുതലാണ് യഥാർത്ഥ ഭക്തിയെന്ന് തെളിയിച്ച എല്ലാ അയ്യപ്പഭക്തർക്കും, ഇതിന് അവസരമൊരുക്കിയ ദേശവിളക്ക് കമ്മിറ്റിക്കും, ഉദാരമായി സഹായിച്ച ഓരോ നല്ല മനസ്സുകൾക്കും ചികിത്സാ സഹായ കമ്മിറ്റി നന്ദി രേഖപ്പെടുത്തി


Tags

Below Post Ad