സേവനമനോഭാവത്തിന്റെയും ഒത്തൊരുമയുടെയും മനോഹരമായ കാഴ്ചയൊരുക്കി പുരാതന കാലം മുതൽ കാട്ടിലെ പള്ളി അറിയപ്പെടുന്ന ചാലിശ്ശേരി മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് കബർസ്ഥാനും പള്ളിവളപ്പും ജനങ്ങളുടെ കൂട്ടായ സേവനത്തിലൂടെ ശുചീകരിച്ചു.
ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടുനിന്ന ശുചീകരണ പ്രവർത്തനത്തിൽ നിരവധി പേർ പങ്കാളികളായി.മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ,സെക്രട്ടറി റഫീഖ് അവുങ്ങാട്ടിൽ,ട്രഷറർ കബീർ മണാട്ടിൽ, രക്ഷാധികാരി ഇബ്രാഹിംകുട്ടി മണാട്ടിൽ,വൈസ് പ്രസിഡന്റുമാരായ മുഹമ്മദാലി ആനപ്പറമ്പിൽ,പി.ഐ.യൂസഫ്,ജോ:സെക്രട്ടറിമാരായ വി. എം.നൗഫൽ,റാഫി, കമ്മിറ്റി ഭാരവാഹികളായ ഹമീദ് തുറക്കൽ,യൂസഫ് സഹീർ,ഫൈസൽ മണാട്ടിൽ,അനസ് പാറയിൽ,ഉണ്ണീൻ ഹാജി,സുൽഫി സുലൈമാൻ,ബാവ ഇട്ടപ്പുറത്ത്,സുലൈമാൻ,നാസർ ഇട്ടപ്പുറത്ത്,മജീദ്,സുധീർ,അലി,നാസി, മുഹമ്മദ് ജസാർ,സെയ്ത്, താഹിർ,മുഹമ്മദുപ്പ കുന്നത്തേരി, സുലൈമാൻ തെക്കേക്കര,ജബ്ബാർ പാലഞ്ചേരി തുടങ്ങി നൂറോളം പേർ ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായി.
പ്രതിഫലേച്ഛയില്ലാതെ,നാടിനും സമൂഹത്തിനും വേണ്ടി സ്വന്തം സമയം മാറ്റിവെച്ച് സേവനത്തിനിറങ്ങിയ ജനങ്ങളുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്.വിശുദ്ധിയുടെ സന്ദേശം പകരുന്ന ആരാധനാലയവും പൂർവ്വികർ അന്ത്യവിശ്രമം കൊള്ളുന്ന കബർസ്ഥാനും വൃത്തിയോടെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ കൂട്ടായ്മ.
കൈകൾ പലതായിരുന്നെങ്കിലും ലക്ഷ്യം ഒന്നായിരുന്നു... സേവനം!വാക്കുകളേക്കാൾ പ്രവൃത്തിയിലൂടെ നന്മയുടെ സന്ദേശം പകർന്ന ഈ കൂട്ടായ്മ നാടിന് അഭിമാനവും മാതൃകയുമായി.
ആരാധനാലയങ്ങൾക്ക് സാമൂഹ്യ സഹവർത്തിത്വവും,സമാധാനവും നിലനിർത്തുന്നതിൽ പ്രധാന പങ്ക് ഉണ്ടെന്നിരിക്കെ,ഏതൊരു മതത്തിന്റെ ആരാധനാലയങ്ങൾ ആയാലും,നല്ല രീതിയിൽ സംരക്ഷിക്കേണ്ടതും, വൃത്തിയായി സൂക്ഷിക്കേണ്ടതും അതാത് മതവിശ്വാസികളുടെ കടമയാണെന്ന് തെളിയിച്ചിരിക്കുകയാണ് ചാലിശ്ശേരി മഹല്ല് നിവാസികൾ.
