ആനക്കര:നേരത്തെ ലീഗ് സിപിഎം അ വിശ്വാസ പ്രമേയ വോട്ടെടുപ്പ് വഴി വാർത്തകളിൽ ഇടം നേടിയ ആനക്കര പഞ്ചായത്ത് ഇപ്പോൾ ഒരു അസാധാരണ നടപടിയിലൂടെയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. 16 നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചർച്ചകൾക്കിടെയാണ് മുൻ പ്രസിഡന്റ് നടത്തിയ ഫണ്ട് വീതം വെച്ചതിലെ ക്രമക്കേടുകൾ വാർത്തവുന്നത്.
ഇതിൽ എല്ലാ മെമ്പർമാരും പ്രതിഷേധത്തിൽ ആയിരുന്നു.തുടർച്ചയായ ദിവസങ്ങളിൽ ബോർഡ് കൂടി ഫണ്ട് വിതരണത്തിലെ ക്രമക്കേടുകൾ മരവിപ്പിക്കുകയും എല്ലാ വാർഡിലേക്കും ഒരുപോലെ ഫണ്ട് അനുവദിക്കാനുള്ള തീരുമാനം അടിയന്തിര യോഗം കൂടി എടുക്കുകയും ചെയ്തു.
അതിനിടെ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ മാസം 16ന് നടക്കാനിരിക്കെ ആനക്കരയിൽ കോൺഗ്രസ്–മുസ്‌ലിം ലീഗ് തർക്കം രൂക്ഷമായി തുടരുന്നു. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ നടത്തിയ ചർച്ചകൾ സമവായത്തിലെത്താതെ വഴിമുട്ടിയതോടെ പുതിയ സമവായ ഫോർമുലകൾ തേടുകയാണ് മുന്നണി നേതൃത്വം.
അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ മുൻ പ്രസിഡന്റ് പി.എൻ. അംബികയെ തന്നെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കോൺഗ്രസ് നിലപാടാണ് ചർച്ചകൾക്ക് പ്രധാന തടസ്സമായത്. അംബികയ്ക്ക് പകരം കോൺഗ്രസ് നിർദേശിക്കുന്ന മറ്റേതെങ്കിലും അംഗത്തെ പിന്തുണയ്ക്കാമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചെങ്കിലും ഈ നിർദേശം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല.
മുൻ പ്രസിഡന്റിനെ വീണ്ടും സ്ഥാനത്ത് പുനഃസ്ഥാപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ ശക്തിയുക്തം എതിർക്കുകയാണ് പ്രാദേശിക മുസ്‌ലിം ലീഗ് നേതൃത്വം. മുന്നണിയിലെ ലീഗിനെ അവഗണിച്ച് ബി.ജെ.പി അംഗത്തിന്റെ പിന്തുണ സ്വീകരിക്കുകയും, മുന്നണി മര്യാദകൾ ലംഘിച്ച് ബി.ജെ.പി അംഗത്തിന് കൂടുതൽ പരിഗണന നൽകുകയും ചെയ്ത മുൻ പ്രസിഡന്റിനെ വീണ്ടും അതേ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിൽ ലീഗ് അണികൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.
നവംബർ 16 ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആനക്കര
