കുറ്റിപ്പുറത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. Knews


 

കുറ്റിപ്പുറം | ഡൽഹിയിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 170 ഗ്രാം എംഡിഎംഎയുമായി പൊന്നാനി സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി. തൃക്കാവ് സ്വദേശി പുതുവീട്ടിൽ ജംഷീർ (26), പള്ളപ്രം സ്വദേശി പടിഞ്ഞാറകത്ത് മനാഫ് (46) എന്നിവരാണ് പിടിയിലായത്.


ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് കുറ്റിപ്പുറം പോലീസും തിരൂർ ഡാൻസാഫ് സംഘവും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ലഹരി സ്‌ക്വാഡും ചേർന്ന് പ്രതികളെ പിടികൂടിയത്. ഡൽഹിയിൽനിന്ന് വിൽപ്പനയ്ക്കായി മയക്കുമരുന്ന് എത്തിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


വളാഞ്ചേരി സി.ഐ. രഞ്ജിത്ത് കെ.ആറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ് ടി.എം., പ്രസന്നകുമാർ, എ.എസ്.ഐ. ജയപ്രകാശ്, എസ്.സി.പി.ഒമാരായ മധു, നിഷാദ്, വിമോഷ്, സി.പി.ഒ. ശ്രീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Below Post Ad