മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ പി വിഭാഗം) ഉപാധ്യക്ഷനും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടർന്ന് നാളെ (03/11/2026, ചൊവ്വാഴ്ച) മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു.
സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകൾക്കാണ് അവധി ബാധകമാകുക എന്ന് വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
