കറുകപ്പുത്തൂരിൽ ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം: ഡ്രൈവർ താഹിറിനെ മരിച്ച നിലയിൽ കണ്ടെത്തി K

 



കരിങ്കൽ കോറിയിൽ ടോറസ് ലോറിക്കൊപ്പം വീണ ഡ്രൈവർ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി.



30/10/2026 ( വെള്ളി )


പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ ഉൾപ്പെടുന്ന കറുകപുത്തൂർ അഖിലാണം ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോറിയിലേ വെള്ള കെട്ടിലേക്ക് ടോറസ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ തിരുമാറ്റകോട് ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിൽ ചാത്തനൂർ സ്വദേശി ചാലാച്ചി വീട്ടിൽ കുഞ്ഞറമു മകൻ അബൂ താഹിർ (38) ആണ് മരണപെട്ടത്. ഇന്ന് കാലത്ത് 7. 30 തോട് കൂടിയാണ് മൃതദ്ദേഹം കണ്ടെത്തിയത്.


                വ്യാഴാഴ്ച്ച കാലത്ത് 8.30നോടു കൂടിയാണ് അപകടം നടന്നത്. രാവും - പകലുമായി ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ സ്‌കൂബാ ടീമാണ് മുദ്ദേഹം കോറിയിൽ നിന്നും പുറത്തെടുത്തത്.

 

         ഇന്നലെ സംഭവം നടന്ന ഉടനെ വിവരമറിഞ്ഞെത്തിയ പട്ടാമ്പി ഫയർ & റെസ്ക്യൂ ടീം അംഗങ്ങളും, ചാലിശ്ശേരി പോലീസും, നിഷാദ് ഷൊർണൂർ നേതൃത്വത്തിലുള്ള സ്‌കൂബാ ടീം അംഗങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 


         തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വിബിലേഷ് 15 -ാം അംഗം പി വി ഷിജില, 17-ാം വാർഡ് അംഗം പി മണികണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ അബ്ദുൾ റഹിമാൻ ഉൾപെടെ മറ്റു ജനപ്രതിനിധികളും, നാട്ടുകാര്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തന മേൽനോട്ടത്തിന് സഹായിച്ചു. 


      ദുരന്തം വിവരം അറിഞ്ഞ് തിരുവനന്ദപുരത്തായിരുന്ന തൃത്താല എംഎൽഎ വി ടി ബൽറാം ഇന്നലെ രാത്രി 9 മണിയോടെ സംഭവ സ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും താഹിറിനെ കണ്ടെത്താനുള്ള തുടർനടപടികൾ വേഗത്തിൽ ആക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.


         വാഹനം പിറകിലേക്ക് മാറ്റി ഇടുമ്പോൾ അബദ്ധത്തിൽ കോറിയിലേക്ക് വീഴുകയായിരുന്നു. നിറയെ വെള്ളം കെട്ടിക്കിടക്കുന്ന കോറിയിൽ അല്പം പോലും പുറത്തേക്ക് കാണാത്ത വിധം വാഹനം പൂർണമായി മുങ്ങിപ്പോയി. വിവരമറിഞ്ഞ ഉടനെ പട്ടാമ്പിയെ കൂടാതെ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും, കുന്നംകുളത്ത് നിന്നും ഫയർ & റെസ്ക്യൂ ടീം അംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെ എങ്കിലും ഏറെ പ്രയാസപെട്ടാണ് ലോറി കണ്ടെത്തിയത് എന്നാൽ അപ്പോഴും അബൂതാഹിറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.


         ചാത്തനൂർ സ്വദേശിയായ അബൂ താഹിർ. ​ഗൾഫിലായിരുന്നു ജോലി. ആറുമാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നീട് ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വലിയ ക്വാറിയാണ്. ഒരു മാസമായി മണ്ണിട്ട് നികത്തൽ പ്രവൃത്തി നടന്ന് വരികയായിരുന്നു. അതിനിടക്ക് അപകടമുണ്ടായതോടെ ലോറി ചേറിൽ പൂഴ്ന്ന് പോവുകയായിരുന്നു.


          ആറങ്ങോട്ടുകര അംഗനവാടിയിലെ ടീച്ചർ ജസ്ലയാണ് അബു താഹിറിന്റെ ഭാര്യ 3 മക്കളും ഉണ്ട്.





Below Post Ad