മാളില്‍ മോഷണം നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

 



കോഴിക്കോട്പ :മാളില്‍ നിന്നും മോഷണം നടത്തിയ ഡിജിറ്റല്‍ മാര്‍ക്കെറ്റിങ് വിദ്യാര്‍ത്ഥികളായ മലപ്പുറം സ്വദേശികള്‍ പിടിയിൽ . പെരിന്തല്‍മണ്ണ പുളിക്കതൊടി വീട്ടില്‍ മുഹമ്മദ് ഷമീല്‍ (20 ) തൊട്ടേക്കാട് ആലിക്കപറമ്പില്‍ വീട്ടില്‍ സബിത (19 ) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്

കഴിഞ ദിവസംമാളിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന എട്ടായിരം രൂപയോളം വിലവരുന്ന കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ പ്രതികള്‍ മോഷണം നടത്തി കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ സുജിത് കുമാറിന്റെ പരാതിയില്‍ പന്തീരാങ്കാവ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും സംഭവ സ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികളെ മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 പ്രതിയായ സബിതയ്ക്ക്  അരയിടത്തു പാലം ഗോകുലം മാളിലെസൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 1000 രൂപയോളം വിലവരുന്ന ചോക്ലേറ്റുകള്‍ മോഷണം നടത്തി കൊണ്ടുപോയതിന് കേസ് നിലവിലുണ്ട്. 

പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അര്‍ജുന്‍ അജിത്ത്, വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍ അപര്‍ണ, ഹോം ഗാര്‍ഡ് ജയരാജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു .

 

Tags

Below Post Ad