പാലക്കാട്: ട്രെയിനിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പ്രതി പിടിയിൽ. പുലർച്ചെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ യാത്രക്കാരിയായ പെൺകുട്ടിയെ ഉപദ്രവിച്ച പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷൻ (42) ആണ് പിടിയിലായത്.
കണ്ണൂരിൽ നിന്ന് ചെന്നൈ പോവുകയായിരുന്ന യാത്രക്കാരിയെ അവർ ഇരിക്കുന്ന സ്ലീപ്പർ കോച്ചിൽ കയറി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി ഫോൺ വിളിച്ച് പരാതി പറയുകയായിരുന്നു. പ്രതിയെ പാലക്കാട് വെച്ചു് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .
എസ് ഐ പ്രവീൺ കെ ജെ, എസ് ഐ മാരായ പ്രമോദ്, സുബൈദ സിവിൽ പോലീസ് ഓഫീസർമാരായ ഗോകുൽ ശ്രീനാരായണൻ എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
