ചങ്ങരംകുളം: ചങ്ങരംകുളത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കിടിപ്പുറം വാലാതിരുത്തി സുനിലിന്റെ മകൾ ശ്രുതിയെ (21) ആണ് മരണപ്പെട്ടത്.
ചങ്ങരംകുളത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു.പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അമ്മ: പങ്കജാക്ഷി. സഹോദരൻ: സുജിത്.
