എടപ്പാൾ | ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധേയനായി മാറുകയാണ് എടപ്പാൾ സ്വദേശി വിപിൻദാസ്.
ഷോയിലെ മികച്ച പ്രകടനവും സഹമത്സരാർത്ഥികളോട് സൗഹൃദപരമായും ഹൃദ്യമായും ഇടപെടുന്ന രീതിയും വിപിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ആദ്യ ആഴ്ചയിൽ തന്നെ മോഹൻലാലിന്റെ കൈയിൽ നിന്ന് മികച്ച പ്രകടനത്തിനുള്ള ട്രോഫി സ്വന്തമാക്കിയ വിപിന്, തുടർന്നുള്ള ആഴ്ചകളിലും മികച്ച മത്സരാർത്ഥിക്കുള്ള ഗോൾഡൻ മെഡൽ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചു.
എടപ്പാൾ പൂക്കരത്തറ സ്വദേശിയും പരേതനായ കുമാർദാസിന്റെയും തണ്ണീർക്കോട് സ്വദേശിനി സുനിതയുടെയും മകനുമാണ് വിപിൻദാസ്.
മുംബൈയിൽ സ്ഥിരതാമസമാക്കിയ വിപിൻ ഭരതനാട്യം എന്ന സിനിമയിലും നിരവധി ടെലിവിഷൻ ഷോകളിലും സജീവ സാന്നിധ്യമായിട്ടുണ്ട്.
സ്വന്തം കഴിവും വ്യക്തിത്വവും കൊണ്ട് ബിഗ് ബോസ് വേദിയിൽ ശ്രദ്ധ നേടുന്ന വിപിൻദാസിനായി വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്
