ദേശീയപാതയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

 


തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ വി.കെ. പടിയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ ദാരുണമായി മരണപ്പെട്ടു.

പൊൻമള സ്വദേശി ജിൻസിന (23), സഹോദരൻ ജിബിൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 ന് ആണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Below Post Ad