ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം: സ്കൂൾ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വീട്ട് ഡിവൈഡറിൽ ഇടിച്ചുകയറി ആപകടം

 


തൃശൂർ: ദേശീയ പാത കൊടകരയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വീട്ട് ഡിവൈഡറിൽ ഇടിച്ചുകയറി. ഞായറാഴ്ച രാവിലെ ഏഴ് മണി യോടെ കൊടകരക്കടുത്ത് കൊളത്തൂരിൽ ആയിരുന്നു അപകടം. 

എറണാകുളത്ത് നിന്നും മടങ്ങി വരുന്നതിനിടയിൽ ആയിരുന്നു അപകടം. ഡ്രൈവർക്ക് ഫിക്സ് വന്നതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് ഇലക്ടിക്ക് പോസ്റ്റിലിടിച്ച് ഡിവൈഡറിൽ കയറുകയായിരുന്നു. ഇലക്ക്ട്രിക്ക് പോസ്റ്റ് ഒരു കാറിന് മുകളിലേക്ക് മറിയുകയും ചെയ്യ്തു. 

അപകടത്തിൽ ആർക്കും പരിക്കില്ല. വിദ്യാർത്ഥികളെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ദേശീയ പാതയിൽ അൽപ്പനേരം ഗതാഗത തടസം ഉണ്ടായി.


Tags

Below Post Ad