ആനക്കരയിൽ ഭരണ സമിതി യോഗം ക്വാറം തികയാതെ പിരിഞ്ഞു. മുന്നണിയിലെ ഭിന്നത തുടരുന്നു

 



ആനക്കര : ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കും മുന്നേ വിളിച്ചു ചേർത്ത ഭരണ സമിതി യോഗം ക്വാറം തികയാതെ പിരിഞ്ഞു.


മുന്നണിയിലെ ഭിന്നതയെ തുടർന്ന് ബഹിഷ്കരണം തുടരുന്ന ലീഗ് അംഗങ്ങളും , അവിശ്വാസ നോട്ടീസ് നൽകിയ സിപിഎം ഉം യോഗം ബഹിഷ്ക്കരിച്ചാലും സാധാരണ യോഗത്തിനു ആവശ്യമായ ക്വാറമായ ആറു അംഗങ്ങൾ കോൺഗ്രസിന് ഒറ്റക്ക് തന്നെ ഉണ്ടെന്നിരിക്കെ രണ്ടു കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്നതോടെയാണ് യോഗം ക്വാറം തികയാതെ പിരിയേണ്ടിവന്നത് . ഇത് കോൺഗ്രസിലെ സംഘടനക്ക് അകത്തെ ഭിന്നത കൂടി മറനീക്കി പുറത്തുവരുന്നതിന്റെ സൂചനയാണ് എന്നാണ് മറ്റ് പാർട്ടികളുടെ വിലയിരുത്തൽ.


എന്നാൽ കോൺഗ്രസിൽ ഭിന്നതയില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ചില കോൺഗ്രസ് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മെമ്പർമാരും പാർട്ടി നേതൃത്യവും ഒറ്റക്കെട്ടാണെന്നും പ്രസിഡണ്ട് അംബിക ടീച്ചർ കെ ന്യൂസിനോട് പറഞ്ഞു.



ഭരണ സമിതി യോഗം ക്വാറം തികയാതെ പിരിയേണ്ടിവന്നതോടെ ഈ ഭരണ സമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി അവിശ്വാസത്തിനു മുന്നേ തന്നെ വ്യകത്മായതായി സിപിഎം പറഞ്ഞു.ഇനിയും നാണംകെട്ടു ഭരണത്തിൽ കടിച്ചു തൂങ്ങാതെ പ്രസിഡന്റ് രാജിവെക്കാൻ രാഷ്ട്രീയ മാന്യത കാണിക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു.


രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടയിൽ നേതൃത്വവുമായോ സഹ മെമ്പർമാരോടോ കൂടി ആലോചിക്കാതെ ഭരണ സമിതി യോഗം വിളിച്ചു ക്വാറം തികയാതെ പിരിയേണ്ടി വന്നതിൽ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്കും വലിയ അമർഷമുണ്ട് , 


യുഡിഎഫിലെലെ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിൽ നിയോജക മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന മുസ്‌ലിം ലീഗ് പഞ്ചായത്ത് നേതൃ യോഗം പ്രസിഡന്റിന്റെ രാജി എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാൻ ഒറ്റകെട്ടായി തീരുമാനിച്ചതായും ലീഗ് വൃത്തങ്ങൾ അറിയിച്ചു



പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി പി എം നൽകിയ അവിശ്വാസ നോട്ടീസിന്റെ വോട്ടിംഗിൽ മുസ്ലിം ലീഗിന്റെയും ബി ജെ പി യുടെയും നിലപാട് എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ആനക്കരയിലെ മുന്നണി നേതൃത്വങ്ങൾ





Below Post Ad