തൃശൂരിൽ വീട്ടിനുള്ളിൽ ദമ്പതിമാരെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. Knews.


 തൃശൂരിൽ വീട്ടിനുള്ളിൽ ദമ്പതിമാരെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് രണ്ട് പേരും മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. രണ്ട് പേർക്കും വെട്ടേറ്റ നിലയിലാണ്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണോ എന്നാണ് സംശയം. മരിച്ച സന്തോഷിന്റെ കൈയിൽ വെട്ടരിവാളും ഉണ്ട്. സംഭവത്തിൽ അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു

Below Post Ad