റാസൽഖൈമ ബസ്സപകടത്തിൽ മരിച്ച മലയാളികൾ നാലായി.ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖിന്റെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു.KNEWS

 


റാസൽഖൈമ: റാസൽഖൈമ ബസപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി 29 കാരൻ മുഹമ്മദ് ആഷിഖിന്റെ മൃതദേഹം കൂടി ബന്ധുക്കൾ തിരിച്ചറിഞ്ഞു. 

അപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കാസർകോട് അട്ടേങ്ങാനം സ്വദേശി 53 കാരൻ അഷ്റഫ്, കണ്ണൂർ മട്ടന്നൂർ സ്വദേശിയായ 29 കാരൻ ഹേമന്ത് പുതിയകാവിൽ, തലശ്ശേരി സ്വദേശിനി 26 വയസുള്ള സങ്കീർത്ത സുരേഷ് എന്നിവരാണ് മരിച്ച മറ്റു മലയാളികൾ.

അപകടത്തിൽ കൊല്ലപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറിന്റെ ഭാര്യ മലയാളിയാണ്. പഞ്ചാബ് സ്വദേശികളായ രാജ്കുമാർ, രമൺ കുമാർ, യുപി സ്വദേശി റാശിദ് അലി, രാജസ്ഥാൻ സ്വദേശിനി മഹിമ സോണി, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. 

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ ഫൈസൽ പുറത്തൂർ പറഞ്ഞു

Below Post Ad