ആനക്കര പഞ്ചായത്തിലെ മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരായി സംസ്ഥാന കമ്മിറ്റി സ്വീകരിച്ച മുഴുവൻ അച്ചടക്ക നടപടികളും പിൻവലിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ഓഫീസിൽ നിന്നും അറിയിച്ചു.
മുസ്‌ലിം ലീഗ് തൃത്താല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ്, സെക്രട്ടറി പുല്ലാര മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനത്ത് പുളിക്കൽ അംഗങ്ങളായ സൽമ ബഷീർ, ഷീബ പുളിക്കൽ, എന്നിവർക്കെതിരായ നടപടിയും പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സസ്പെൻറ് ചെയ്ത നടപെടി ഉൾപ്പടെ എടുത്ത മുഴുവൻ നടപടികളും പിൻവലിച്ചു.
നേരത്തെ ആനക്കര പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തെ പിന്തുണചതിനെ തുടന്നു സ്വീകരിച്ച നടപടികളാണ് ഇപ്പോൾ പിൻവലിച്ചത്. കഴിഞ്ഞ 17 നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അംഗങ്ങൾ വിട്ടു നിന്നതിനെ തുടർന്ന് സിപിഎം അംഗത്തെ പ്രസിഡന്റ് ആയി തെരഞ്ഞെടക്കപ്പെട്ടു ദിവസങ്ങൾക്കകമാണ് നടപടികൾ പിൻവലിച്ചതെന്നത് ശ്രദ്ധേയമാണ്.
