പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥിക്ക് വെടിയേറ്റു KNEWS

 


പട്ടാമ്പി:  പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥിക്ക് വെടിയേറ്റു. ഇന്ന് കാലത്ത് 11 മണിയോടുകൂടിയാണ് സംഭവം നടന്നത്. 

എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 2500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന പരുതൂർ പഞ്ചായത്തിലെ കാരമ്പത്തൂർ ഹയർസെക്കൻഡറി എയ്ഡഡ് സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിക്കാണ് ഇന്ന് കാലത്ത് 11 മണിയോടെ വെടിയേറ്റത്. 


സഹപാഠി തന്നെയാണ് വെടിവെച്ചതെന്നും തോളിലാണ് വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം. ക്ലാസ് റൂമിൽ വെച്ച് സഹപാഠി നാടൻ തോക്ക് ഉപയോഗിച്ചാണ് വെടി വെച്ചതെന്ന് പറയുന്നു.


           പരിക്ക് പറ്റിയ വിദ്യാർത്ഥിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് എങ്ങനെയാണ് സ്കൂളിൽ എത്തിയതെന്നും, അബദ്ധത്തിൽ വെടിപൊട്ടിയതാണോ അതൊ മനപ്പൂർവമാണോ എന്നെല്ലാം പോലീസ് അന്വേഷിച്ചു വരികയാണ്.

Below Post Ad