പട്ടാമ്പിയിൽ പുതിയ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു. KNEWS

 


പട്ടാമ്പിയിൽ പുതിയ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ. ഇ. ഇസ്മായിലിന്റെ സാന്നിധ്യത്തിൽ ശ്രീമതി ഭാർഗവി അമ്മ പട്ടാമ്പി എം.എൽ.എ ഓഫീസിന്റെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേലെ പട്ടാമ്പി ലിമന്റ് കോളേജ് റോഡിലെ സിറ്റി പോഷ് പ്ലാസ ബിൽഡിംഗിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.


കൂടുതൽ സൗകര്യപ്രദമായും വിപുലമായും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആസ്ഥാനത്തേക്ക് ഓഫീസ് മാറ്റിയത്. ജനങ്ങൾക്ക് എപ്പോഴും കടന്നുവരാവുന്ന, അവരുടെ ആവശ്യങ്ങളും പരാതികളും കേൾക്കുന്ന, വികസന സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു ജനകീയ ഇടമായി പുതിയ ഓഫീസും പ്രവർത്തിക്കുമെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു.


വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങി നിരവധി പേർ ഉദ്ഘാടനച്ചടങ്ങിൽ പങ്കുചേർന്നു.


Tags

Below Post Ad