തിരുവേഗപ്പുറ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

 


പട്ടാമ്പി : തിരുവേഗപ്പുറ പപ്പടപടിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.ഇന്നലെ വൈകിട്ട് നടന്ന അപകടത്തിൽ പപ്പടപടി കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ ഫാത്തിമ സഹറയാണ് (5) മരണപ്പെട്ടത്

ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാരേക്കുത്ത് ഷൗക്കത്തിന്റെ മകൻ രണ്ടര വയസ്സുകാരനായ മുഹമ്മദ് ഹയാൻ ഇന്ന് മരണത്തിനു കീഴടങ്ങി.

വീടിനോട് ചേർന്ന് പാടത്തിന് സമീപത്തുളള കുളത്തിലാണ് കുട്ടികൾ വീണത്. വീട്ടുമുറ്റത്തിനോട് ചേർന്ന് കളിക്കുകയായിരുന്ന കുട്ടികൾ കുളത്തിലേക്ക് പോയതാണെന്നാണ് കരുതുന്നത്. കുളത്തിലേക്ക് മീൻ പിടിക്കാൻ എത്തിയവരാണ് കുട്ടികളെ ആദ്യം കണ്ടത്

Below Post Ad