"പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാർ". - സി വി ബാലചന്ദ്രൻ. Knews


 പെൻഷൻകാരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി സി നിർവാഹക സമിതി അംഗവും ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗവും ആയ സി വി ബാലചന്ദ്രൻ പറഞ്ഞു. കെ എസ് എസ് പി എ നിയോജക മണ്ഡലം സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ പി ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിവിധ മേഖലയിലെ പ്രഗത്ഭരെ ആദരിച്ചു. വി കെ ഉണ്ണികൃഷ്ണൻ റിപ്പോർട്ടും പി വി നാരായണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ പി ബാലകൃഷ്ണൻ, സെക്രട്ടറി കെ എം എം റഷീദ്, വി പി രാധാകൃഷ്ണൻ, ഒ പി ഉണ്ണിമേനോൻ, കെ മൂസക്കുട്ടി, പ്രൊഫ കെ കുഞ്ഞഹമ്മദ്, ഒ വാസുദേവൻ, യു വിജയകൃഷ്ണൻ, എ ജയദേവൻ, പി രമേശ്‌ , ടി. പി അയൂബ്, ഋഷഭദേവൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു. എം മോഹൻകുമാർ സ്വാഗതവും, കെ എം അബൂബക്കർ നന്ദിയും പറഞ്ഞു.

Below Post Ad