രായിരനെല്ലൂർ മലകയറ്റം ഞായറാഴ്ച

 


കൊപ്പം: രായിരനെല്ലൂർ മലകയറ്റത്തിന്റെ ഭാഗമായി ഞായാറാഴ്ച പുലർച്ചെ രണ്ട് മണിമുതൽ കൊപ്പം-വളാഞ്ചേരി പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.ചരക്ക് ലോറികൾക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.പട്ടാമ്പി ഭാഗത്ത് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃത്താലകൊപ്പം- മുതുതല-പാലത്തറ ഗേറ്റ് വഴി കടന്ന് പോകണം.പെരിന്തൽമണ്ണ,ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വിളയൂർ നെടുങ്ങോട്ടൂർ കൈപ്പുറം വഴിയും പോകണം.തിരിച്ചും ഈ വഴികളിലൂടെ തന്നെ പോകണം.മലയോട് ചേർന്നുളള പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.പ്ലാസ്റ്റിക് സാധനങ്ങളും മലമുകളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല.പൊതുസുരക്ഷമാനിച്ച് മലകയറ്റത്തിനെത്തുന്നവർ വിലപിടിപ്പുളള വസ്തുകൾ കൈവശം സൂക്ഷിക്കുന്നത് പരമാവധി ഒഴിയാക്കണമെന്നും പോലീസ് അറിയിപ്പിൽ പറയുന്നു.ഷൊർണ്ണൂർ ഡിവൈഎസ്പി കെ.സി.വിനു, പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർ ദീപകുമാർ എന്നിവരുടെ നേതൃത്വത്തിലുളള നേതൃത്വത്തിലുളള 150ഓളം പോലീസുകാരുടെ സേവനം മലമുകളിലും താഴ് വാരത്തും ഒരുക്കിയിട്ടുണ്ട്.സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് വരുന്നവർ സേഫ്റ്റി പിൻ ഉപയോഗിച്ച് വസ്ത്രവുമായി ബന്ധിപ്പിക്കണമെന്ന് ജനമൈത്രി പോലീസ് അറിയിച്ചു.ആരോഗ്യ പ്രവർത്തകരുടെയും ഫയർഫോഴ്സിൻ്റെയും സേവനം ഒരുക്കിയിട്ടുണ്ട്


Below Post Ad