ഒറ്റപ്പിലാവ്: പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ഒറ്റപ്പിലാവ് തണത്തറ പാലത്തിന് സമീപമാണ് സംഭവം നടന്നത്.
ഇരു ദിശകളിൽ നിന്നുമെത്തിയ കാറുകൾ തമ്മിലാണ് ഇടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
