ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 18 മുതൽ 21 വരെയാണ് വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം കൊണ്ടാടുന്നത്. 18ന്
വൈകിട്ട് 5 മണിക്ക് പ്രശസ്ത പിന്നണി ഗായകനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ ജി. വേണുഗോപാലും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് പ്രശസ്ത സിനിമ - സംഗീത സംവിധായകൻ ഉണ്ണി നമ്പ്യാരും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന് അരങ്ങുണർത്തും.
19ന് ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകിട്ട് 5 മണിക്ക് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുടെ അനുഗ്രഹ സദസ്സ് നടക്കും. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറും.
20ന് മഹാനവമി ദിനത്തിൽ വൈകിട്ട് 5 മണി മുതൽ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടാവും.21 ന് വിജയദശമി ദിനത്തിൽ കാലത്ത് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുത്തിനിരുത്തൽ ചടങ്ങും നടക്കും.വൈകിട്ട് 5 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. രാത്രി 8 മണിക്ക് ഗുരുവായൂർ വിശ്വഭാരതിയുടെ നാടകം കുറൂരമ്മ അരങ്ങിലെത്തും.
പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ സി.രവീന്ദ്രൻ എറവക്കാട്, എൻ.ഹരിഗോവിന്ദൻ, ടി.നന്ദകുമാർ, എം.ബി സതീശൻ, വി.വി സുജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
