മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

 


മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. എടവണ്ണ കുണ്ടുതോട് സ്വദേശി ജസൽ ജിലാനി തങ്ങളെ (35) എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെയും മാതാവിനെയും പ്രതി കുണ്ടുതോടുള്ള വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വ്യാജ ചികിത്സയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 

പിന്നീട് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ  പ്രതി മാതാവിനെയും കൊണ്ട് ഒളിച്ചോടുകയും ചെയ്തു. കാസർകോട് മഞ്ചേശ്വരത്ത് നിന്നാണ് പ്രതി പിടിയിലായത്. കേരള കർണാടക അതിർത്തിയായ ആനക്കല്ലിൽ മാതാവിന് ഒപ്പം ഒളിവിൽ താമസിച്ചു വരുകയായിരുന്നു.

എടവണ്ണ പോലീസും നിലമ്പൂർ സ്‌കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ജസൽ നിരവധി കേസുകളിൽ പ്രതിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






Below Post Ad