തൃത്താലയുടെ താരോദയങ്ങളായി മുഹമ്മദ്‌ ഖൈസും അസ്‌ലമും അവന്തികയും

 



തൃത്താല: കേരള സംസ്ഥാനതല സ്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള പാലക്കാട്‌ ജില്ലാ ടീമിൽ Dr. KBMMHSS തൃത്താലയിലെ മൂന്ന് അഭിമാന താരങ്ങൾ.

സീനിയർ ബോയ്സ് ബാസ്കറ്റ് ബോൾ ടീമിൽ പ്ലസ്‌ ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ മുഹമ്മദ്‌ ഖൈസ് പി എസ്,ജൂനിയർ ബോയ്സ് വിഭാഗത്തിൽ 9D യിലെ മുഹമ്മദ്‌ അസ്‌ലം സി കെ, ജൂനിയർ ഗേൾസ് ടീമിൽ 10A യിലെ അവന്തിക കെ പി എന്നിവർ കോഴിക്കോട് വച്ചു നടക്കുന്ന സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ ടീമിനായി ജേഴ്‌സിയണിയും.

ഉജ്വല പ്രകടനത്തിലൂടെ ജില്ലാ ടീമിലേക്ക് യോഗ്യത നേടിയ ഈ സുവർണ താരങ്ങൾ സ്‌കൂളിനെന്നപോലെ നാടിനും അഭിമാനർഹമായ നേട്ടങ്ങൾ കൊയ്തെടുക്കുകയാണ്

തൃത്താല പടിഞ്ഞാറേ പുരക്കൽ ഷിഹാബിന്റെയും സാജിതയുടെയും മകനാണ് മുഹമ്മദ്‌ ഖൈസ്. അലൂർ കുണ്ടുകാട് പരുത്തിക്കാട്ടിൽ റഫീഖിന്റെയും നുസ്രത്തിന്റെയും മകനാണ് മുഹമ്മദ്‌ അസ്‌ലം. പരുതൂർ കല്ലടപ്പടി ബാബുവിന്റെയും ഡാലിയയുടെയും മകളാണ് അവന്തിക.

    വീടിനും നാടിനും വിദ്യാലയത്തിനും അഭിമാനമായ ഈ ഭാവി വാഗ്ദാനങ്ങളെ ഇത്തരത്തിൽ രൂപപ്പെടുത്തിയെടുത്തത് തൃത്താല ആശുപത്രിമേൽഭാഗം താമസിക്കുന്ന വി. രാജഗോപാൽ എന്ന നാട്ടുകാർ വിളിക്കുന്ന രാജേട്ടനാണ്. ത്യാഗോജ്വലമായ, അദ്ദേഹത്തിന്റെ നിരന്തര പരിശ്രമം ഈ ചുണക്കുട്ടികൾക്ക് അരങ്ങിലും അണിയറയിലും ആത്മവിശ്വാസം പകരുന്നു



Tags

Below Post Ad