പൊന്നാനി: 2025 ഒക്ടോബറിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് തച്ചോട്ടുകാവ് ആര്യ ഭവനിൽ അമൽ ബാബുവിന്റെ (25 വയസ്സ്) ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ 4 പേർക്ക് കൈമാറിയിരുന്നു. അവരിലൊരാളായിരുന്നു ഇന്ന് പുലർച്ച മരണപ്പെട്ട പൊന്നാനി കമാൻ വളവ് സ്വദേശി പരേതനായ ഡ്രൈവർ ബദറുവിൻറ മകൻ അജ്മൽ (34 വയസ്സ്) .
പ്രവാസ ജീവിതത്തിനിടയ്ക്ക് ഗുരുതരമായ ഹൃദയാഘാതം ഉണ്ടാകുകയും, ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അജ്മൽ ലിസി ആശുപത്രിയിൽ എത്തുകയായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം അമൽ ബാബുവിൽ നിന്നെടുത്ത ഹൃദയം 3 മണിക്കൂറിനുള്ളിൽ അജ്മലിൽ സ്പന്ദിച്ചു. വീണ്ടും പ്രവാസത്തിലേക്ക് തിരിച്ചു പോയ അജ്മൽ ഒരുവർഷത്തോളം യാതൊരു ബുദ്ധിമുട്ടും കൂടാതെ അമലിന്റെ ഹൃദയ സ്പന്ദനവുമായി ജീവിച്ചു.
ഹൃസ്വമായ ലീവിന് നാട്ടിലെത്തിയ അജ്മലിന് ഇന്ന് കാലത്തുണ്ടായ ദേഹാസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും മരണം സംഭവിക്കുകയും ചെയ്തു.
ഭാര്യ: നരിപ്പറമ്പ് പമ്പ് ഹൗസ് പരിസരത്ത് താമസിക്കുന്ന തേറയിൽ മുഹമ്മദലിയുടെ മകൾ ജസീല.
മക്കൾ : എമിൻ ബദർ, എലൻ ബദർ
സഹോദരങ്ങൾ : ബെൻസീർ (PCWF, കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റി അംഗം) ശഫീഖ്, ശിബിലി.
