എടപ്പാള്‍:അമ്മയുമായി പിരിഞ്ഞ് പിതാവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന പേരക്കുട്ടിയെ അമ്മക്ക് ഒപ്പം വിട്ടതില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു.കോലളമ്പ് എന്ന സ്ഥലത്ത് സൂപ്പർ മാർക്കറ്റ് നടത്തിവന്ന കോട്ടിലവളപ്പില്‍ അബ്ദുൽ സലാം(60)ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
അബ്ദുസലാമിന്റെ മകന്‍ ഷാഹിദും കപ്പൂര്‍ സ്വദേശിയായ മരുമകളും കുറച്ച് കാലമായി അകന്നു കഴിയുകയായിരുന്നു.ഇരുവരും വിദശത്ത് ജോലി ചെയ്യുയാണ്.ഇവരുടെ അഞ്ച് വയസുള്ള മകള്‍ പിതാവിന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.
സ്വകാര്യ സ്കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ പേരക്കുട്ടിയെ വിദശത്ത് നിന്നെത്തിയ കുട്ടിയുടെമാതാവ് സ്കൂളിലെത്തി കൊണ്ട് പോവാന്‍ ശ്രമിച്ചിരുന്നു.സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് പിതാവിന്റെ വീട്ടുകാര്‍ സ്കൂളിലെത്തി കുട്ടിയെ അമ്മക്ക് ഒപ്പം വിടാന്‍ കഴിയില്ലെന്ന് അറിയിച്ചത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം നല്‍കിയതനുസരിച്ച് പോലീസ് എത്തി കുഞ്ഞിനെ മാതാവിനൊപ്പം പറഞ്ഞയക്കുകയും ചെയ്തു.
അഞ്ച് വയസുള്ള പെണ്‍കുട്ടി ആയതിനാല്‍ സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് പോലീസ് പറയുന്നത്.എന്നാല്‍ പോലീസ് ഏകപക്ഷീയ നിലപാട് സ്വീകരിച്ചത് മനോവിഷമമുണ്ടാക്കിയെന്നും ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സലാം തൂങ്ങി മരിച്ചതെന്നുമാണ് അബ്ദുസലാമിന്റെ ബന്ധുക്കളുടെ ആരോപണം.സംഭവത്തില്‍ ആസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി
