ചങ്ങരംകുളത്തെ ഗുണ്ടാ–മാഫിയ–പോലീസ് കൂട്ടുകെട്ടിനെതിരെ മുസ്‌ലിം ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് . Knews.


 

ചങ്ങരംകുളം മേഖലയിൽ ഗുണ്ടാ–മാഫിയ–പോലീസ് കൂട്ടുകെട്ട് നിലനിൽക്കുന്നു എന്നാരോപിച്ച് മുസ്‌ലിം ലീഗ് നവംബർ 5 ന് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

വട്ടംകുളത്ത് കലാപഹ്വാന സന്ദേശമുള്ള ബോർഡ് സ്ഥാപിച്ചതും പോലീസ് നീക്കം ചെയ്ത ബോർഡ് വീണ്ടും സ്ഥാപിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. 

സംഭവത്തിൽ പോലീസിന്റെ നടപടികളെയും വിമർശിക്കുകയുംഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഷ്റഫ് കോക്കൂർ ആവശ്യപ്പെട്ടു. 

മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു


https://youtu.be/LCPJMBG6sYA?si=5ORHDkUdON_6Dm5i


Below Post Ad