തൃത്താല–കൂറ്റനാട് പാതയിലെ ആടുവളവ് ഭാഗത്തെ പടുവത്ത് പാലത്തിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകരുടെ മിന്നൽ സമരം. Knews.


 തൃത്താല–കൂറ്റനാട് പാതയിലെ ആടുവളവ് ഭാഗത്തെ പടുവത്ത് പാലത്തിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകരുടെ മിന്നൽ സമരം. തൃത്താല പഞ്ചായത്തംഗം പത്തിൽ അലിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് തൃത്താല ഓഫീസിലെത്തിയ പ്രവർത്തകർ ഉദ്യോഗസ്ഥരെ പുറത്തിറക്കി വാതിൽ പൂട്ടി പ്രതിഷേധിക്കുകയായിരുന്നു.

ആടുവളവ് ഭാഗത്ത് വലിയ കുഴികൾ അടയ്ക്കാത്തതിലും കനാൽ പ്രവൃത്തികൾ പൂർത്തിയാകാത്തതിലും പടുവത്ത് പാലത്തിന്റെ നിർമാണം വൈകുന്നതിലുമാണ് പ്രതിഷേധം. മാസങ്ങളായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെയും മറ്റ് ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് വിഷയം അറിയിച്ചിട്ടും പ്രവൃത്തികൾ വൈകിപ്പിക്കുകയാണെന്ന് പത്തിൽ അലി ആരോപിചു.

പ്രതിഷേധത്തെ തുടർന്ന് പടുവത്ത് പാലത്തിന്റെ നിർമാണം നവംബർ അഞ്ചിനകം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. തൃത്താല സെന്ററിലെ കുഴികൾ അടയ്ക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം അടുത്ത ദിവസം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് യുഡിഎഫ് പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

https://youtu.be/4CqVUoFNkGQ?si=Nfor-6uvvLnCqcS0 

Below Post Ad