കൂറ്റനാട് : കാറിടിച്ച് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടക്കേണ്ടി വന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്.
കൂറ്റനാട് തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലാണ് അബൂബക്കറിന് ഗുരുതര പരിക്കേറ്റത്.
ന്യൂ ബസാറിലെ ഡോക്ടറെ കാണാൻ പോകുകയായിരുന്ന അബൂബക്കറെ തണ്ണീർക്കോട് ഭാഗത്ത് നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അബൂബക്കറിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് അന്ത്യം.
