തൃശൂർ മണ്ണുത്തിയിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
സ്കൂട്ടർ യാത്രക്കാരിയായ കാളത്തോട് സ്വദേശി എയ്ഞ്ചൽ (20) ആണ് മരിച്ചത്.
പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.
https://youtube.com/shorts/sOtnVZLOYxQ?si=3ueWiv86jnrAWKNn
