പ്രശസ്ത സാഹിത്യകാരനും KSEB ജീവനക്കാരനുമായ സുന്ദരൻ മുണ്ട്രാക്കോടിന്
ഈ വർഷത്തെ ഡോ. അംബേദ്കർ ദേശീയ ഫെല്ലോഷിപ്പ് അവാർഡ് ലഭിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
തൃത്താല ആനക്കര സ്വദേശിയാണ് സുന്ദരൻമുണ്ട്രക്കോട് .
മണിക്ക്യനും കാളിയുമാണ് മാതാപിതാക്കൾ.
സുന്ദരൻ മുണ്ട്രക്കോടിന്റെ ആദ്യ നോവൽ *'ചോപ്പനിറക്കം'* 2025-ൽ അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ നോവൽ *'പേമൊകം'* 2026-ൽ പുറത്തിറങ്ങി. രണ്ട് നോവലുകളും വായനക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
2024-ലെ *കേരള സംസ്ഥാന ഫോക്ക്ലോർ അവാർഡ്* ജേതാവ് കൂടിയാണ് അദ്ദേഹം.
മൂന്നാമത്തെ നോവൽ *'മൊഴി ചൊല്ലിയ മൊഞ്ചത്തി'* പ്രസിദ്ധീകരണത്തിനായി ഒരുങ്ങുകയാണ്. കൂടാതെ ക്ഷേത്ര കലാകാരന്മാരുടെ ദുരിതജീവിതത്തെ ആസ്പദമാക്കി *'കനിവ് തേടുന്ന ദൈവങ്ങൾ'* എന്ന പേരിൽ പുതിയൊരു നോവൽ ഉടൻ പ്രസിദ്ധീകരിക്കും
ഡിസംബർ 12,13 തിയ്യതിതികളിൽ ഡൽഹിയിൽ വെച്ച് നടക്കുന്നു ദളിത് സാഹിത്യ അക്കാദമിയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്
എന്ന് സംഘടന ദേശീയ അധ്യക്ഷൻ ഡോക്ടർ എസ് പി സുമനസ്കർ അറിയിച്ചു
