ജിദ്ദ:ഇന്നലെ ജിദ്ദയിൽ മരണപ്പെട്ട ഷൊർണ്ണൂർ കൈല്ലാട് സ്വദേശി പറക്കുത്ത് സിദ്ദീഖുൽ അക്ബർ എന്നവരുടെ മയ്യിത്ത് നമസ്കാരവും,കബറടക്കവും നാളെ വ്യാഴം സുബ്ഹി നമസ്കാരാനന്തരം റുവൈസ് മഖ്ബറയിൽ നടക്കും
മയ്യിത്ത് നമസ്‌കാരത്തിലും,കബറടക്കത്തിലും പങ്കെടുക്കണമെന്നും പരേതൻ്റെ മഗ്ഫിറത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണമെന്നും കുടുംബം അഭ്യർത്ഥിച്ചു
പനി ബാധിച്ച് ന്യൂ ജിദ്ദ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. രണ്ട് വർഷമായി ജിദ്ദയിൽ നാഫ്‌കോ കമ്പനിയിൽ ഇലക്ട്രിക് എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.
