തിരൂർ/ കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകി കവർച്ച നടത്തി മർദ്ദിച്ച് റോഡിൽ തള്ളിയ കേസിൽ പട്ടാമ്പി സ്വദേശി യുവതിയും സുഹൃത്തുക്കളും തിരൂർ പോലീസ് പിടികൂടി. പട്ടാമ്പി സ്വദേശിനിയായ യുവതിയുടെ ആൺ സുഹൃത്തിനെ ഒഴിവാക്കുന്നതിനായി യുവതി സുഹൃത്തുക്കളെ ഉപയോഗിച്ച് കൊട്ടേഷൻ ഏൽപ്പിച്ചു തട്ടിക്കൊണ്ടു പോവുകയും മൊബൈൽ ഫോൺ കവർച്ച ചെയ്തു ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കാമുകിയായ യുവതിയും സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.
പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ട് തൊടി സഫാന(19),അവളുടെ സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25) എന്നിവരും കൂടാതെ ഇവരുടെ ആൺ സുഹൃത്തുക്കളായ പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), പറവണ്ണ സ്വദേശിയായ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരൂർ താഴെപാലത്ത് വച്ച് പിടികൂടിയത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ തന്റെ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിൽ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ സുഹൃത്തിന്റെ അടുത് എത്തിക്കാം എന്നും പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ടു പോവുകയും പ്രതികൾ ഒത്തൊരുമിച്ചുള്ള സ്ഥലത്ത് എത്തി കാറിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു.. താഴെപ്പാലം പുഴയോരത്ത് വച്ച് പ്രതികൾ യുവാവിനെ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. യുവാവ് ഉടനെ പോലീസിനെ വിവരമറിയിച്ചതിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 5 പേരെയും തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായ ആൺ സുഹൃത്തുക്കൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നുവെന്നും പോലീസ് പറഞ്ഞു. തിരൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അനുഷ ഗോപിനാഥ്, മിഥുൻ, നസീർ തിരൂർക്കാട്, എ.എസ്.ഐ രജീഷ്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടൻ, ആശിഷ് സ്റ്റീഫൻ, സൈജു, അനന്ദു, ആദർശ്, ദിൽജിത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.