വി.എം. ബാലൻ മാസ്റ്റർ അനുസ്മരണവും പട്ടിത്തറ ബ്രദേഴ്‌സ് ലൈബ്രറിയുടെ 54-ാം വാർഷികവും ആഘോഷിച്ചു. Knews.


 പട്ടിത്തറ ബ്രദേഴ്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്,പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ്, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നിങ്ങനെ പൊതുരംഗത്ത് നിറഞ്ഞു നിന്ന വി എം ബാലൻ മാസ്റ്ററുടെ നാലാമത് സ്‌മൃതിയും ,ലൈബ്രറിയുടെ 54-ാം വാർഷികവും വിവിധ പരിപാടികളോടെ നടത്തി. പ്രഭാഷകൻ ഡോ. 

കെ പി പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ജനാർദ്ദനൻ അധ്യക്ഷനായി.ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ ചന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി.സിനിമാ താരം ടി ജി രവി മുഖ്യാതിഥിയായി . പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ ശശിരേഖ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. വി എം ബാലൻ മാസ്റ്റർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സി കമ്മുണ്ണി ചാരിറ്റബിൾ ട്രസ്റ്റ് റിപ്പോർട്ടവതരിപ്പിച്ചു.

ബ്ലോക്ക് മെമ്പർ മായഅശോകൻ,

പഞ്ചായത്ത് മെമ്പർ എം പി മനോജ്, 

പ്രൊഫ. കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട്, എ വി മോഹനൻ,

ലൈബ്രറി നേതൃസമിതി കൺവീനർ വി പി ജയപ്രകാശ്, സി പി റസാക്ക്, ഡോ.കെ രാമകൃഷ്ണൻ, പി സരസ്വതി, വി പി മുഹമ്മദുണ്ണി, പി പി സുനിത്ത് കുമാർ, സംഘാടക സമിതി കൺവീനർ വി എം രാജീവ്, വി എം ബാലൻ മാസ്റ്റർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് എം വി ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

റോന്ത് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പട്ടിത്തറയിലെ സിനിമാതാരം ചന്ദ്രശേഖരനെ ആദരിച്ചു.

 ഗാനതരംഗിണി അവതരിപ്പിച്ച ഗാനമേള, ബാലവേദി വനിതാവേദി പ്രവർത്തകരുടെ കലാപരിപാടികൾ, തിരുവാതിരക്കളി, വീരനാട്യം എന്നിവ അരങ്ങേറി.


പട്ടിത്തറ ബ്രദേഴ്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ

 വി എം ബാലൻ മാസ്റ്ററുടെ നാലാമത് സ്‌മൃതിയും ,ലൈബ്രറിയുടെ 54-ാം വാർഷികവും പ്രഭാഷകൻ ഡോ. 

കെ പി പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു

Below Post Ad