കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു. Knews

 


കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്‍ ചങ്ങരംകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി റിപ്പോര്‍ട്ടറുമായ മോഹന്‍ദാസ് മൂക്കുതലയെയും മലയാള സിനിമ സംവിധാനരംഗത്ത് ചുവടുറപ്പിച്ച മാധ്യമം റിപ്പോര്‍ട്ടര്‍ കൂടിയായ റഷീദ് കെ മൊയ്തുവിനെയും പുരസ്കാരം നല്‍കി ആദരിച്ചു. ആലംകോട് ലീലാകൃഷ്ണന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡൻ്റ് ദാസ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. ആലംകോട് ലീലാകൃഷ്ണന്‍ പുരസ്കാരം നല്‍കി ആദരിച്ചു.ചടങ്ങില്‍ കെഎംപിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹമീദ് കോക്കൂര്‍,ജില്ലാ സെക്രട്ടറി പി പി സുനീറ ചങ്ങരംകുളം, സ്നേഹ രാജീവ്, കെഎംപിയു ജില്ലാ പ്രസിഡൻ്റ് ജീന മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെഎംപിയു മുൻ സംസ്ഥാന ട്രഷറർ ഷാഫി ചങ്ങരംകുളം നന്ദി പറഞ്ഞു


Below Post Ad