ഞാങ്ങാട്ടിരിയിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ പൂട്ടുകൾ നശിപ്പിച്ചു.knews.


 

ഞാങ്ങാട്ടിരിയിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിന്റെയും അനുബന്ധ മുറികളുടെയും പൂട്ടുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇന്നലെ വൈകുന്നേരം ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് പൂട്ടുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയതെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി പി.വി. രാമദാസ് പറഞ്ഞു. ഓഫീസിലെ ലോക്കൽ സെക്രട്ടറിയുടെ മുറി, യുവകാഹളം ക്ലബ്ബ്, മീറ്റിംഗ് ഹാൾ എന്നിവയുടെ പൂട്ടുകളിലാണ് ഫ്ലക്സ് ഗം ഒഴിച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.


പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Below Post Ad