തൃത്താല : ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി സി.വി.ബാലചന്ദ്രൻ മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു. ചാലിശ്ശേരി സ്വദേശിയായ സി വി ബാലചന്ദ്രൻ പാലക്കാട് മുൻ ഡി.സി.സി പ്രസിഡന്റ് ആയിരുന്നു. പെരുമ്പിലാവ് എൽ.എം.യു. പി സ്കൂളിൽ ഉറുദു അദ്ധ്യാപകനായിരുന്ന സി വി 2000ൽ വി.ആർ.എസ് എടുത്ത് പൊതുപ്രവർത്തനത്തിൽ സജീവമായി.
ഭാര്യ: കെ.ചന്ദ്രിക ( കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേ ജർ), മക്കൾ: ഇന്ദു (അദ്ധ്യാപിക), ദിലീപ് (കുമരനല്ലൂർ സർവീസ് ഹ.ബാങ്ക് ജീവനക്കാരൻ).
