തൃത്താലയിൽ എംബി രാജേഷ് വിടി ബൽറാം പോര് മുറുകുന്നു

 


വി.ടി ബൽറാം എം.എൽ.എ ആയിരിക്കെ കൊണ്ടുവന്ന പല പദ്ധതികളുടെയും ക്രഡിറ്റടിക്കാൻ ശ്രമിക്കുകയാണ് എം.ബി രാജേഷെന്ന് പൊതുവേ ഒരു ചീത്തപ്പേരുണ്ട്. അടിച്ചുമാറ്റുന്നവർ എന്ന ചീത്തപ്പേരിന് ഒന്നുകൂടി അടിവരയിടുന്ന പണിയാണ് ഇപ്പോൾ തൃത്താലയിലെ ഇടതുപക്ഷം ചെയ്തിരിക്കുന്നതെന്ന് യുഡിഎഫ്.

ഇത്തവണ അടിച്ചുമാറ്റിയിരിക്കുന്നത് ബൽറാം ഇലക്ഷനായി ഒരുക്കിയ ക്യാപ്ഷൻ തന്നെയാണ്. തൃത്താല ഹാപ്പിയാണ് എന്ന ക്യാപ്ഷനുമായി എം.ബി രാജേഷ് പോസ്റ്റർ ഇറക്കിയപ്പോൾ തൃത്താലക്ക് ബൽറാമാണ് ബെസ്റ്റ് എന്ന ക്യാപ്ഷനാണ് ബൽറാമിൻ്റെ പോസ്റ്ററുകളിൽ ക്യാപ്ഷനായി നൽകിയത്. 

ഹാപ്പിയേക്കാൾ സ്വീകാര്യമായത് ബെസ്റ്റ് തന്നെ.... പിന്നെ പറയേണ്ടല്ലോ.... ഇപ്പോൾ രാജേഷിൻ്റെ പോസ്റ്ററുകളിലും ബൽറാമിൻ്റെ അതേ ക്യാപ്ഷൻ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാര്യം നടക്കാൻ MBR ആണ് ബെസ്റ്റ്

 നേരത്തെ ലൈറ്റ് ബോർഡ് ഇറങ്ങിയപ്പോഴും ത്രീഡി ലാമിനേറ്റഡ് ബോർഡുകൾ ഇറങ്ങിയപ്പോഴും അതെല്ലാം കോപ്പിയടിച്ചാണ് പ്രചരണത്തിൽ ബൽറാമിൻ്റെ ഒപ്പത്തിനൊപ്പം പിടിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത്. വികസനങ്ങളുടെ കാര്യത്തിൽ മാത്രമല്ല.... പ്രചരണ കാര്യത്തിൽ പോലും ഇവർ സ്വന്തമായി ഒന്നും ഉണ്ടാക്കുന്നില്ല... എല്ലാം അടിച്ചുമാറ്റൽ തന്നെയാണ് എന്നാണ് ഇപ്പോൾ തൃത്താലയിലെ പൊതുജന സംസാമെന്ന് യുഡിഎഫ്

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അപ്പോ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൻ്റെ അംഗീകാരമില്ലാതെയാണ് പ്രഖ്യാപനങ്ങളും ഉദ്‌ഘാടന പ്രഹസനങ്ങളുമെന്ന് സമ്മതിച്ചല്ലോ, ആശ്വാസം.

അംഗീകാരമില്ലെങ്കിലെന്താ, ലോകോത്തര നിലവാരത്തിലുള്ള അസ്ഥികൂടമൊക്കെ റെഡിയാണ്. രോഗികളെ കാത്തിരിക്കുന്ന ഇരുമ്പുകട്ടിലുകൾ തണുപ്പിക്കാൻ ഫാനൊക്കെ ഇപ്പോഴേ ഇട്ടുവച്ചിട്ടുമുണ്ട്. 

കഴിഞ്ഞ കാലത്തെ പദ്ധതികളുടെ പിതൃത്വമേറ്റെടുക്കാനുള്ള എട്ടുകാലി മമ്മൂഞ്ഞ് ശ്രമം പിന്നെയും സഹിക്കാം, പക്ഷേ എതിർ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ക്യാപ്ഷൻ പോലും കോപ്പിയടിക്കുന്നതൊക്കെ എന്തൊരു ഗതികേടാണ് ബ്രോ.



Below Post Ad